Category History

വര്‍ക്കല തുരപ്പും പാര്‍വ്വതിപുത്തനാറും

Varkala

1824-ല്‍ തിരുവനന്തപുരം വള്ളക്കടവ് (കല്പാക്കടവ്) മുതല്‍ വര്‍ക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകള്‍ വെട്ടി ബന്ധപ്പെടുത്തി നിര്‍മ്മിച്ച കനാലാണ് പാര്‍വ്വതി പുത്തനാര്‍. തിരുവിതാംകൂറിലെ സ്വാതിതിരുനാള്‍ മഹാരാജാവിന് മുമ്പ് റീജന്റായി (പകരം ഭരണം) ഭരണം നടത്തിയിരുന്ന അദ്ദേഹത്തിന്റെ ഇളയമ്മ റാണി ഗൗരി പാര്‍വ്വതി ഭായിയാണ് ഈ കനാല്‍ നിര്‍മ്മിച്ചത്. ഇതിന്റ നിര്‍മ്മാണം വര്‍ക്കലവരെയുള്ള ഗതാഗതത്തിനെ വളരെയേറെ സഹായിച്ചു. പക്ഷേ, വര്‍ക്കല കുന്ന് എന്ന കടമ്പയാണ് മറ്റു സ്ഥലങ്ങളിലേക്കുള്ള പോക്കുവരവിന് മാര്‍ഗ്ഗതടസ്സമായി അവശേഷിച്ചത്. അനന്തപുരിയില്‍ നിന്നും വരുന്ന കെട്ടുവള്ളങ്ങളും യാത്രാ വള്ളങ്ങളും വര്‍ക്കല കുന്നുവരെ മാത്രമെ വരുമായിരുന്നുള്ളു. ശേഷം കാല്‍നടയായി കുന്നുകയറി വേണം ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമൊക്കെ ജനങ്ങള്‍ക്കു പോയിവരാന്‍...

Read More

പ്രാചീന വാണിജ്യകേന്ദ്രമായ താഴത്തങ്ങാടി

Thazhathanagadi

രണ്ടരനൂറ്റാണ്ടുകള്‍ക്ക് മുമ്പുവരെ കേരളത്തിലെ ഏറ്റവും സജീവമായിരുന്ന വാണിജ്യകേന്ദ്രമായിരുന്നു തെക്കുംകൂര്‍ നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കോട്ടയത്തെ താഴത്തങ്ങാടി. തളിയന്താനപുരം ആസ്ഥാനമായി പഴയ കോട്ടയം വളര്‍ന്നുവികസിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വിദേശികളുടെ സാന്നിധ്യമുണ്ടായിരുന്ന ഒരു അങ്ങാടി എന്ന നിലയില്‍ താഴത്തങ്ങാടി ശ്രദ്ധ നേടിയിരുന്നു. എട്ടാം നൂറ്റാണ്ടില്‍ അറബികളും പേര്‍ഷ്യക്കാരും സുറിയാനികളും ഇവിടുന്നു കയറിപ്പോകുന്ന കുരുമുളകിന് മതിപ്പ് നല്‍കിയിരുന്നു. മീനച്ചിലാറ്റിലൂടെ പുറക്കാട്ട് തുറമുഖത്തുനിന്നും കടന്നു വരുന്ന വിദേശികളുടെ പത്തേമാരികളും മരക്കലങ്ങളും ഇവിടെ മലഞ്ചരക്കിനായി കാത്തുകെട്ടിക്കിടന്നിരുന്നു. കച്ചവടത്തിലൂടെ ഇവിടുത്തെ സെമറ്റിക്ജനത വളരെയേറെ സാമ്പത്തികമായി പുരോഗമിച്ചിരുന്നു...

Read More

മരുഭൂമിയിലെ ചിത്രക്കൊട്ടാരം

ജോര്‍ദാനിലെ മരുഭൂമികളിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാചീനമായ നിരവധി കൊട്ടാരങ്ങള്‍ കാണാം. കാലത്തിനും മായ്ക്കാനാവാത്ത ചിത്രപ്പണികള്‍ ചെയ്ത ചരിത്രത്തിന്റെ കുംഭഗോപുരങ്ങള്‍. ഖസ്ര്‍ അംറയെന്ന മണല്‍ക്കാട്ടിലെ ഏകാന്തരാജധാനിയില്‍ ഒരു പകല്‍…

ജോര്‍ദാനിലെ ഏകാന്തമായ മരുഭൂമികളിലൂടെ സഞ്ചരിച്ചാല്‍ ഏറ്റവുമധികം കാണുക തകര്‍ന്ന കോട്ടകളുടെ അസ്ഥിപഞ്ജരങ്ങളാണ്...

Read More

ചരിത്രത്താളുകളിലെ ധോളാവീര


വിസ്മൃതിയിലാണ്ട സംസ്‌കാരത്തിന്റെ ഭൂതകാല പ്രൗഢി തേടിയൊരു യാത്ര : Read more….

പഠിക്കുന്ന കാലത്തെ ചരിത്ര പാഠപുസ്തകങ്ങളിലേക്ക് ഒന്ന് ഊളിയിട്ടാല്‍ ആദ്യം മനസ്സിലെത്തുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഹാരപ്പയും മോഹന്‍ജൊദാരോയും. ഹാരപ്പന്‍-മോഹന്‍ജൊദാരോ സംസ്‌ക്കാരം ഉരുവിട്ട് പഠിച്ച് പരീക്ഷയെഴുതി കാലം കഴിച്ച നമ്മുടെ തലമുറയ്ക്ക് പക്ഷേ ആ ഇടങ്ങള്‍ കുറച്ചധികം ദൂരെയാണ്. ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കാലത്ത് പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായിരുന്ന ഹാരപ്പയും മോഹന്‍ജൊദാരോയും സ്വാതന്ത്ര്യാനന്തരം പാകിസ്താനിലെ സിന്ധ് പ്രവിശ്യയുടെ ഭാഗമായി മാറി. വടക്കുകിഴക്കന്‍ പാകിസ്താനിലെ സഹിവാള്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറായാണ് ഇന്നീ ചരിത്രവിസ്മയങ്ങ ളുള്ളത്...

Read More

അടിമ കിടത്തല്‍ ഇല്ല – ശരപ്പോളി മാല ധരിയ്ക്കാറുമില്ല – ശ്രി പദ്മനാഭസ്വാമി ക്ഷേത്രം ആചാരങ്ങളെ കുറിച്ചുളള പഠനം by Uma Maheswari (Coordinator, Travancore Malayalee Council, Trivandrum Chapter)

3

Read More

ഈ നൂറ്റിയൊന്നുകാരനോട് ചോദിക്കൂ, നഗരചരിത്രം അറിയണമെങ്കില്‍ ………………!

Ayyappanpillai

ഈ നൂറ്റിയൊന്നുകാരനോട് ചോദിക്കൂ, നഗരചരിത്രം അറിയണമെങ്കില്‍

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ചതും ആയില്യം തിരുനാള്‍ പൂര്‍ത്തിയാക്കിയതുമായ കോട്ടയ്ക്കകത്തെ രംഗവിലാസം കൊട്ടാരം നഗരത്തിലെ പ്രധാന ചരിത്രസ്മാരകമാണ്. അനന്തപുരിയിലെ എത്രയെത്ര കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയിട്ടുള്ള ഈ കൊട്ടാരത്തില്‍ ഒരിക്കല്‍ തിരുവിതാംകൂറിന്റെ ആര്‍ട്ട് ഗ്യാലറി പ്രവര്‍ത്തിച്ചിരുന്നു…....

Read More

ശ്രീപദ്മനാഭസ്വാമിക്ഷേത്രവും രാജകുടുംബവും – ലളിതാംബിക

Temple

ഒരു നോട്ടക്കുറവല്ലാതെ, രാജകുടുംബം ശ്രീപദ്മനാഭന്റെ അമൂല്യമായ സ്വത്ത് അപഹരിക്കുകയോ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയോ ചെയ്തു എന്ന രീതിയിലുള്ള ആരോപണം നിര്‍ഭാഗ്യകരമാണ്
കേരളത്തില്‍ ഭൂപരിഷ്‌കരണനിയമം പ്രത്യേക പ്രാധാന്യത്തോടെ നടപ്പാക്കിക്കൊണ്ടിരുന്നപ്പോള്‍ നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗംചെയ്ത് വീട്ടിലെ ജോലിക്കാരെയും മറ്റ് ആശ്രിതരെയും അവരറിയാതെ പാട്ടക്കാരാക്കിയും മക്കള്‍ക്കും ദത്തുപുത്രന്മാര്‍...
Read More

Hidden Histories : Tracing the Life of an artist of yore by Sharat Sunder Rajeev

Article Padmanabhan Thampy

Read More

മുല്ലപ്പെരിയാര്‍: തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലംതിരുന്നാള്‍ ഹൃദയരക്തം കൊണ്ട് ഒപ്പുവച്ച കരാര്‍

Mullaperyal Deal

മുല്ലപ്പെരിയാര്‍: തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലംതിരുന്നാള്‍ ഹൃദയരക്തം കൊണ്ട്  ഒപ്പുവച്ച കരാര്‍

886 ഒക്‌ടോബര്‍ 21 ന് പെരിയാര്‍ പാട്ടക്കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍പ് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലംതിരുന്നാള്‍ പറഞ്ഞു- എന്റെ ഹൃദയരക്തം കൊണ്ട് ഒപ്പുവച്ച കരാറാണിത്. ഈ പാട്ടക്കരാറിന്റെ പരിണാമമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ ജലം തിരിച്ചുവിടാന്‍ മദ്രാസ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനോട് 1862 മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. എന്നാല്‍ പ്രജകളുടെ ഭാവിയെക്കരുതി 24 വര്‍ഷം കരാറിലൊപ്പുവയ്ക്കാതെ രാജാവ് പിടിച്ചു നിന്നു. ഒടുവില്‍ വഴങ്ങേണ്ടിവന്നു...

Read More

1931ല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറ തുറന്നപ്പോള്‍

Temple.2

പഴയ ചരിത്രത്തിന് അന്ത്യംകുറിച്ചും പുതിയ ചരിത്രത്തിന് തുടക്കംകുറിച്ചുമുള്ള നടപടികളാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്. നൂറ്റാണ്ട് കഴിയുമ്പോള്‍ ഈ ക്ഷേത്രത്തിന്റെ ആധുനികകാലം എന്ന് വിശേഷിപ്പിക്കുന്നത് ഒരുപക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടായിരിക്കും. ഏഴു പോറ്റിമാര്‍ അടങ്ങിയ യോഗം അഥവാ ‘സഭ’യും കാര്യപരിപാടികള്‍ തയ്യാറാക്കുന്ന സഭാഞ്ജിതനും വസ്തുക്കള്‍ പരിപാലിച്ചിരുന്ന എട്ടുവീട്ടില്‍ പിള്ളമാരും കൂടിയാണ് മതിലകം രേഖപ്രകാരം ഒരുകാലത്ത് ഈ ക്ഷേത്രം ഭരിച്ചിരുന്നത്...

Read More