Monthly Archives June 2014

1937-ലെ കൊച്ചി (Video)

1937-ലെ കൊച്ചി: ഇന്നത്തെ യുവതയ്ക്ക് തീര്‍ത്തും അത്ഭുതകരമായ കാഴ്ചകളാണ് അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അധ്യാപകനും പ്രമുഖ നരവംശശാസ്ത്രജ്ഞനുമായ ഡേവിഡ് ഗുഡ്മാന്‍ മാന്‍ഡല്‍ബോം പകര്‍ത്തിയ ഈ വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്. 1937 സെപ്തംബറില്‍ കൊച്ചിയിലെ ജൂത ജനവിഭാഗത്തിന്റെ ജീവിതം ഫ്രെയിമിലാക്കുവാന്‍ വന്ന അദ്ദേഹത്തിന്റെ ക്യാമറയില്‍ പക്ഷെ 77 വര്‍ഷം മുന്‍പത്തെ കൊച്ചിയിലെ നാനാജാതി മതസ്തരുടെയും ജീവിതമാണ് പതിഞ്ഞത്. രണ്ടാഴ്ചയോളം കൊച്ചിയില്‍ വീഡിയോ പിടിച്ചു നടന്ന അദ്ദേഹം നമുക്ക് സമ്മാനിക്കുന്നത് നമ്മളില്‍ പലരെയും അത്ഭുതപ്പെടുത്തുന്ന നമ്മുടെ പൂര്‍വപിതാക്കന്മാരുടെ ജീവിതമാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബാന്‍ക്രോഫ്റ്റ് ലൈബ്രറിയില്‍ സൂക്ഷിച്ച വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തത്...

Read More

പ്രവാസി മലയാളി ഫെഡറേഷന്‍ പ്ലീനറി സമ്മേളനം ദുബായില്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്‌തു.

PMF Dubai Meeting Photo 12.6.14
ദുബായ്‌ ; അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെയും തിരുവിതാംകൂര്‍ മലയാളീ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2014 ആഗസ്റ്റ്‌ 14 മുതല്‍ 17 വരെ തീയതികളില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന പ്രവാസി മലയാളീ സമ്മേളനത്തോടനുബന്ധിച്ച്‌ ദുബായില്‍ നടന്ന പ്ലീനറി സമ്മേളനം പ്രവാസി മലയാളീ ഫെഡറേന്‍ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്‌ഘാടനം ചെയ്‌തു...
Read More