Historical Article about Irayimman Thampy by Prathap Kizhakkemadom

ഇരയിമ്മൻ തമ്പിയുടെ യഥാർത്ഥ ചിത്രത്തെ കുറിച്ച് തിരുവിതാംകൂർ ചരിത്ര ഗവേഷകനായ ശ്രീ. പ്രതാപ് കിഴക്കേ മഠം തയ്യാറാക്കിയ ലേഖനം കലാകൗമുദി 2016 November 27 ലക്കം പ്രസിദ്ധീകരിച്ചു.

കവിശ്രേഷ്ടനായ ഇരയിമ്മൻ തമ്പിയെ കുറിച്ച് പഠിക്കുന്നവർക്ക് ഈ ലേഖനം പ്രയോജനപ്രദമാണ് . ആദരണീയനായ ചരിത്ര പണ്ഡിതൻ കിഴക്കേ മഠം ഗോവിന്ദൻ നായരുടെ മകൻ ശ്രീ. പ്രതാപ് കിഴക്കേ മഠം നടത്തുന്ന ചരിത്ര ഗവേഷണങ്ങൾക്ക് ആശംസകൾ നേരുന്നു.

Historical Article about Irayimman Thampy by Prathap Kizhakkemadom (pdf)

കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി (1783 – 1862). സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു.

തിരുവിതാംകൂറിലെ ആറ് ഭരണാധികാരികളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി രവി വർമ്മ തമ്പി 1783-ൽ തിരുവനന്തപുരത്തു ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവി വർമ്മയെ ഇരയിമ്മൻ എന്ന ഓമനപേരിട്ടത്.

അദ്ദേഹത്തിന്റെ ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും ഇരുപതാം വയസ്സിൽ രചിച്ചതാണ്.

“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ. അദ്ദേഹം എഴുപത്തിനാലു വയസ്സുവരെ ജീവിച്ചിരുന്നു.

NB: Mail your Historical Articles about Travancore. Email: daies200@gmail.com

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>