തിരുവിതാംകൂറിന്റെ സർവ്വതോന്മുഖ വികസനത്തിന് സ്വജീവിതം സമർപ്പിച്ച കലാകാരനും ദാർശികനുമായ ഭരണാധികാരിയാണ് സ്വാതി തിരുനാൾ മഹാരാജാവ്

Photo 1 Dr. Mohammed Saeed Al Kindi inaugurating the Swathi Thirunal Music and Dance Festival at Dubai on 10.2.2017

Photo Caption : ദുബായ് ഇൻഡൃൻ ഇന്റർ നാഷണൽ സ് കൂളിൽ സംഘടിപ്പിച്ച ‘ മഹാരാജാ സ്വാതി തിരുനാൾ മ്യൂസിക് & ഡാൻസ് ഫെസ്റ്റിവൽ’ യൂ.എ.ഇ മുൻ പരിസ്ത്ഥി വകുപ്പ് മന്ത്രി ഡോക്ടർ മുഹമ്മദ് സയ്യദ് അൽ കിണ്ടി ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശിഹാബ് ഗാനം, ശ്രീദേവി ഉണ്ണി, ദുബായ് ഇൻഡൃൻ കോൺസൽ രാജു ബാലകൃഷ്ണ്ൻ, രമേഷ് നാരായൺ, എൻ.ടി.വി ചെയർമാൻ മാത്തുകുട്ടി കടോൺ എന്നിവർ സമീപം.

ദുബായ് : തിരുവിതാംകൂറിന്റെ സർവ്വതോന്മുഖ വികസനത്തിന് സ്വജീവിതം സമർപ്പിച്ച കലാകാരനും ദാർശികനുമായ ഭരണാധികാരിയാണ് സ്വാതി തിരുനാൾ മഹാരാജാവെന്നും, കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ച സ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണാർത്ഥം തിരുവിതാംകൂർ രാജകുടുംബത്തിന്റെ അനുഗ്രഹാശംസകളോടെ യു.എ.ഇ – ൽ അന്തർ ദേശീയ നിലവാരമുള്ള ആർട് സ് സ്കൂൾ സ്ഥാപിക്കുന്നതിന് ‘തിരുവിതാംകൂർ മലയാളി കൗൺസിൽ’ നടത്തുന്ന ശ്രമങ്ങൾ സ്വാഗതാർഹമാണെന്നും ദുബായ് ഇൻഡൃൻ ഇന്റർ നാഷണൽ സ് കൂളിൽ സംഘടിപ്പിച്ച ‘ മഹാരാജാ സ്വാതി തിരുനാൾ മ്യൂസിക് & ഡാൻസ് ഫെസ്റ്റിവൽ’ ഉദ് ഘാടനം ചെയ്തു കൊണ്ട് യൂ.എ.ഇ മുൻ പരിസ്ത്ഥി വകുപ്പ് മന്ത്രി ഡോക്ടർ മുഹമ്മദ് സയ്യദ് അൽ കിണ്ടി പ്രസ്താവിച്ചു.

ദുബായ് ഇൻഡൃൻ കോൺസൽ രാജു ബാലകൃഷ്ണ്ൻ, പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനം, തിരുവിതാംകൂർ മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി ഡയസ് ഇടിക്കുള, സേവനം യു.എ.ഇ – ചെയർമാൻ അമ്പലത്തറ രാജൻ എന്നിവർ പ്രസംഗിച്ചു.

പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനം, മലയാള ചലച്ചിത്ര സംഗീത സംവിധായകൻ രമേഷ് നാരായൺ, പ്രമുഖ നർത്തകി ശ്രീദേവി ഉണ്ണി, എൻ.ടി.വി ചെയർമാൻ മാത്തുകുട്ടി കടോൺ, ഡോ. കുമാർ, ഡോ. ജയചന്ദ്രൻ, തുടങ്ങിയ പ്രമുഖരെ മഹാരാജാ സ്വാതി തിരുനാൾ പുരസ്കാരം നൽകി ആദരിച്ചു.

സ്വാതി തിരുനാൾ കൃതികളെ ആസ്പദമാക്കി നടന്ന നൃത്ത സംഗീത സദസ്സിന് പ്രമുഖ നർത്തകി ശ്രീദേവി ഉണ്ണി, മലയാള ചലച്ചിത്ര സംഗീത സംവിധായകൻ രമേഷ് നാരായൺ എന്നിവർ നേതൃത്വം നൽകി.

ഭിന്നശേഷിയുള്ള വിദ്യാർത്ഥികളിലെ കലാകാരൻമാർ അവതരിപ്പിച്ച നൃത്തം സദസ്സിനെ ശ്രദ്ധേയമാക്കി. അവർ തയ്യാറക്കിയ ചിത്രങ്ങളും ഉപഹാരങ്ങളും വിശിഷ്ടാതിഥികൾക്ക് സമ്മാനിച്ചു. സമൂഹത്തിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് മഹാരാജാ സ്വാതി തിരുനാൾ സ്മരണാർത്ഥം ആരംഭിക്കുന്ന ആർട് സ് സ്കൂൾ നേതൃത്വം നൽകണമെന്ന് പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനം അഭിപ്രായപ്പെട്ടു.

തിരുവിതാംകൂർ രാജ കുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവ്വതീ ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി എന്നിവരുടെ ആശംസകൾ ചടങ്ങിൽ അവതരിപ്പിച്ചു.

തിരുവിതാംകൂർ മലയാളി കൗൺസിൽ, എസ്. എൻ. ജി ഈവന്റസ് ദുബായ്, മഹാലക്ഷ്മി മൂവി പ്രൊഡക്ഷൻസ്, മലബാർ എക്സ്പ്രസ്സ് , എ.ടു.ഇസഡ് അറേബ്യ. കോം എന്നിവർ സംയുക്തമായി സംഘടിപ്പിച്ച
‘ മഹാരാജാ സ്വാതി തിരുനാൾ മ്യൂസിക് & ഡാൻസ് ഫെസ്റ്റിവൽ’ പ്രോഗ്രാമിന് സംഘാടക സമിതി ഭാരവാഹികളായ ബിജു.ബി, ആർ. ഷാജി അൽ ബൂസി, ശിവദാസൻ പൂവാർ, അഡ്വക്കേറ്റ് മനു ഗംഗാധരൻ, ഹരി.എം. പിള്ള എന്നിവർ നേതൃത്തം നൽകി

കൂടുതൽ വിവരങ്ങൾ തിരുവിതാംകൂർ മലയാളി കൗൺസിൽ വെബ് സൈറ്റിൽ ലഭ്യമാണ് : www.tmcgulf.com

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>