1937-ലെ കൊച്ചി (Video)

1937-ലെ കൊച്ചി: ഇന്നത്തെ യുവതയ്ക്ക് തീര്‍ത്തും അത്ഭുതകരമായ കാഴ്ചകളാണ് അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അധ്യാപകനും പ്രമുഖ നരവംശശാസ്ത്രജ്ഞനുമായ ഡേവിഡ് ഗുഡ്മാന്‍ മാന്‍ഡല്‍ബോം പകര്‍ത്തിയ ഈ വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്. 1937 സെപ്തംബറില്‍ കൊച്ചിയിലെ ജൂത ജനവിഭാഗത്തിന്റെ ജീവിതം ഫ്രെയിമിലാക്കുവാന്‍ വന്ന അദ്ദേഹത്തിന്റെ ക്യാമറയില്‍ പക്ഷെ 77 വര്‍ഷം മുന്‍പത്തെ കൊച്ചിയിലെ നാനാജാതി മതസ്തരുടെയും ജീവിതമാണ് പതിഞ്ഞത്. രണ്ടാഴ്ചയോളം കൊച്ചിയില്‍ വീഡിയോ പിടിച്ചു നടന്ന അദ്ദേഹം നമുക്ക് സമ്മാനിക്കുന്നത് നമ്മളില്‍ പലരെയും അത്ഭുതപ്പെടുത്തുന്ന നമ്മുടെ പൂര്‍വപിതാക്കന്മാരുടെ ജീവിതമാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബാന്‍ക്രോഫ്റ്റ് ലൈബ്രറിയില്‍ സൂക്ഷിച്ച വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തത്. The Magnes Collection of Jewish Art and Life എന്ന ശേഖരത്തിലാണ് ഈ വീഡിയോ ഉള്ളത്.

‘ദ ജ്യൂവിഷ് വേ ഓഫ് ലൈഫ് ഇന്‍ കൊച്ചിന്‍’ എന്ന പുസ്തകവും ഒരു ഹ്രസ്വ ചിത്രവും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>