ചരിത്രത്താളുകളിലെ ധോളാവീര


വിസ്മൃതിയിലാണ്ട സംസ്‌കാരത്തിന്റെ ഭൂതകാല പ്രൗഢി തേടിയൊരു യാത്ര : Read more….

പഠിക്കുന്ന കാലത്തെ ചരിത്ര പാഠപുസ്തകങ്ങളിലേക്ക് ഒന്ന് ഊളിയിട്ടാല്‍ ആദ്യം മനസ്സിലെത്തുന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഹാരപ്പയും മോഹന്‍ജൊദാരോയും. ഹാരപ്പന്‍-മോഹന്‍ജൊദാരോ സംസ്‌ക്കാരം ഉരുവിട്ട് പഠിച്ച് പരീക്ഷയെഴുതി കാലം കഴിച്ച നമ്മുടെ തലമുറയ്ക്ക് പക്ഷേ ആ ഇടങ്ങള്‍ കുറച്ചധികം ദൂരെയാണ്. ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കാലത്ത് പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായിരുന്ന ഹാരപ്പയും മോഹന്‍ജൊദാരോയും സ്വാതന്ത്ര്യാനന്തരം പാകിസ്താനിലെ സിന്ധ് പ്രവിശ്യയുടെ ഭാഗമായി മാറി. വടക്കുകിഴക്കന്‍ പാകിസ്താനിലെ സഹിവാള്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറായാണ് ഇന്നീ ചരിത്രവിസ്മയങ്ങ ളുള്ളത്. വിഭജനം ഇന്ത്യയ്ക്ക് നഷ്ടമാക്കിയ ചരിത്രരേഖകളുടെ വിലപ്പെട്ട സഞ്ചിതസ്വരൂപങ്ങളാണവ. എന്നാല്‍ ‘ഇന്‍ഡസ് വാലി സിവിലൈസേഷന്‍’ എന്ന് ചരിത്രകാരന്‍മാര്‍ പേരിട്ടുവിളിച്ച ഈ ഹാരപ്പന്‍ മഹാസംസ്‌കൃതിയുടെ അവശേഷിപ്പുകളില്‍ ചിലതെല്ലാം തലയെടുപ്പോടെ തന്നെ നമ്മുടെ രാജ്യത്തിപ്പോഴുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഗുജറാത്തിലെ ധോളാവീര. ചരിത്രസ്മൃതികളുടെ മഹത്തായ ശേഷിപ്പ് തേടി അവിടേയ്ക്കുള്ള യാത്ര ഏതൊരു സഞ്ചാരിയിലും അവിസ്മരണീയ അനുഭവങ്ങള്‍ നിറയ്ക്കുമെന്നുറപ്പാണ്. കാരണം മനോഹരമായ ഭൂപ്രകൃതിയാണ് ധോളാവീരയിലേക്കുള്ള നീളന്‍ പാതകളില്‍ ഓരോ സഞ്ചാരിയേയും കാത്തിരിക്കുന്നത്. 

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>