Santhidooth – Athurasevarethna Award

Santhigiri Ashram Organizing Secretary Swami Gururethnam Jnana Thapaswi received the ‘ Santhidooth ” award of Gandhibhavan Pathanapuram.

ശാന്തിദൂത്, ആതുരസേവാരത്നം പുരസ്കാരങ്ങൾ സമ്മാനിച്ചു

പത്തനാപുരം ഗാന്ധിഭവന്റെ ഈ വർഷത്തെ ശാന്തിദൂത്, ആതുരസേവാരത്നം പുരസ്കാരങ്ങൾ സമ്മാനിച്ചു. മാനവികതയ്ക്കായി പ്രവർത്തിക്കുന്നവർക്കുള്ള ശാന്തിദൂത് പുരസ്കാരം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ആതുരസേവാരത്നം പ്രമുഖ പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യൻ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതിതിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയിൽ നിന്നും ഏറ്റുവാങ്ങി.

സേവനമനോഭാവമുള്ള വ്യക്തികൾ സമൂഹത്തിലെവിടെയായിരുന്നാലും ആദരിക്കപ്പെടേണ്ടതാണ്. ഗാന്ധിഭവന്റെ ഈ ആദരം സമൂഹത്തിന്റെ മുഴുവൻ ആദരമാണെന്ന് ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി പറഞ്ഞു.

മറ്റുള്ളവനെ വേദനിപ്പിക്കാതെ ശാന്തിയും സമാധാനവും പ്രധാനം ചെയ്യുന്നവനാണ് യഥാർത്ഥ മനുഷ്യനെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രോപ്പൊലീത്ത അനുഗ്രഹ സന്ദേശത്തിൽ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പത്തനാപുരം ഗാന്ധിഭവനിൽ പ്രൊഫ. മാടവന ബാലകൃഷണപ്പിളളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ടി. കെ. എ നായർ നിർവ്വഹിച്ചു. എൻ. അയ്യപ്പൻ ഐ. എ. എസ് മുഖ്യ അതിഥിയായി. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, ചെയർമാൻ അഡ്വ. എൻ. സോമരാജൻ, വിജയൻ അമ്പാടി, പി. എസ് അമൽരാജ്, ജി ഭുവനചന്ദ്രൻ, കെ ഉദയകുമാർ, പ്രസന്ന രാജൻ, മന്ന നാരായണൻ, പാലാ തങ്കം എന്നിവർ പങ്കെടുത്തു.

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>