കൊതിക്കല്ല് – കൊച്ചിയുടെയും തിരുവിതാംകൂറിന്‍റെയും അതിര്‍ത്തിയില്‍ !!

കൊതിക്കല്ല് എന്നു കേള്‍ക്കുമ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ഏതോ കാര്യമാണ് എന്ന് കരുതിയോ? തെറ്റി. ഇത് ഒരു അതിരുകല്ലാണ്. വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ അതിര്‍ത്തി കാണിക്കുന്നതിന് സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാറില്ലേ അതുപോലെ ഒന്ന്. എന്നാല്‍ കൊതിക്കല്ല് പഴയ രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തിയിലാണ് കാണപ്പെടുന്നത്. കൊച്ചിയുടെയും തിരുവിതാംകൂറിന്‍റെയും അതിര്‍ത്തിയില്‍ !! ഈ കല്ലിന്‍റെ ഒരു വശത്ത് കൊ എന്നും മറുവശത്ത് തി എന്നും കൊത്തിയിട്ടുണ്ട്. അതായത് കൊ എന്ന് രേഖപ്പെടുത്തിയ വശം കൊച്ചിരാജ്യത്തിന്‍റെ ഭാഗമാണെന്നും തി എന്ന് രേഖപ്പെടുത്തിയ വശം തിരുവിതാംകൂറിന്‍റെതാണെന്നും സൂചിപ്പിക്കുന്നു. കോട്ടയം-എറണാകുളം റൂട്ടില്‍ അരയങ്കാവിനു പടിഞ്ഞാറ് ഭാഗത്തായി രണ്ടു രാജ്യങ്ങളെയും വേര്‍തിരിച്ച്കോട്ടയും കിടങ്ങും ഉണ്ടായിരുന്ന സ്ഥലത്ത് കണ്ടെത്തിയ കൊതിക്കല്ലാണ് ചിത്രത്തില്‍! ഇത്തരത്തില്‍ നിരവധി കല്ലുകള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കാണാം.

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>