ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സിന് തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ പ്രണാമം

H

ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സിന് തിരുവിതാംകൂര്‍ മലയാളി

കൗണ്‍സിലിന്റെ പ്രണാമം . 2015 December 16

ശ്രീപത്മനാഭ ദാസ പദവിയുടെ പ്രഭാവവും വിശുദ് ധിയും ജീവിതാന്ത്യം വരെ പരിപാലിച്ച ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സ് നാടു നീങ്ങിയിട്ട് ഇന്നേക്ക് 2 വര്‍ഷം തികയുന്നു. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും അനന്തപുരിയുടെ ആരാധ്യ പ്രതീകവുമായ ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ആസ് ഥാനമായിരുന്ന പട്ടം കൊട്ടാരത്തിന്റെ വാതായനങ്ങള്‍ ജാതി മത ഭേദമന്യേ ഏവര്‍ക്കും തുറന്ന് നല് കിയ ആ വലിയ മനസിന്റെ സ് പ് ന്ദനം നമ്മെ തലോടുന്നു….! തന്നെ കാണാന്‍ ആഗ്രഹിച്ച ഏവരേയും തൊഴുകൈകളോടെ സ്വീകരിച്ച തിരുമനസ്സിലെ ആതിഥ്യവും സ് നേഹവും 3തിരുവിതാംകൂര്‍ രാജ വംശത്തിന്റെ സംസ് കാരമാണ് സൂചിപ്പിക്കുന്നത് .

തിരുവിതാംകൂര്‍ ചരിത്രത്തിലെ അവിസ് മരണീയമായ സംഭവങ്ങള്‍ വിശദീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഒരു ചരിത്ര പoന ക്ലാസ്സിന്റെ പ്രതീതി ജനിപ്പിക്കും. താന്‍ സ് നേഹിച്ച അനേകര്‍ ജീവിതാന്ത്യത്തില്‍ വേദനിപ്പിക്കുന്ന നേരത്തും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്ന ഋഷിതുല്യനായ തിരുമനസ്സിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ പവിത്രമാണ് .

 

 

ക്ഷേത്രാങ്കണത്തില്‍ നാം പ്രവേശിക്കുന്നത് രാജാവായിട്ടല്ല …. ദാസനായിട്ടാണ് .

ഒരിയ് ക്കല്‍ എന്റെ ജന്മനാടായ റാന്നിയിലെ ആദ്യത്തെ ക്രൈസ് തവ ദേവാലയത്തില്‍ ഒരു പ്രോഗ്രാമിന് ക്ഷണിച്ചപ്പോള്‍ റാന്നിയിലെ പുരാതനമായ രാമപുരം ശ്രീകൃഷ് ണ സ്വാമി ക്ഷേത്രത്തില്‍ തൊഴുന്നതിന് ആഗ്രഹമുണ്ടെന്നും, ആയതിനാല്‍ അന്നേ ദിവസം ക്ഷേത്രത്തില്‍ നsതുറക്കുന്ന സമയം അന്വേഷിയ് ക്കാന്‍ എന്നെ ചുമതലപ്പെടുത്തി. ഞാന്‍ ഈ വിവരം രാമപുരം ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷം. അന്ന് ആറന് മുളയില്‍ താമസിക്കുന്ന ദേവസ്വം ചുമതലയുള്ള ആളുമായി സംസരിച്ചപ്പോള്‍ പള്ളിയിലെ പ്രോഗ്രാം കഴിയുന്ന സമയം (1.30 പി.എം) ക്ഷേത്രത്തില്‍ നs അടയ് ക്കും. എന്നാല്‍ ‘മഹാരാജാവിന്‌ തൊഴുന്നതിന് വേണ്ടി പ്രത്യേകമായി ആ സമയത്ത് നട തുറക്കാനുള്ള ക്രമീകരണവും, സ്വീകരണവും ഏര്‍പ്പാട് ചെയ്യാം’ എന്ന് പറഞ്ഞു.

ഈ വിവരം അന്ന് തന്നെ ഫോണില്‍ തിരുമനസ്സിനെ അറിയിച്ചപ്പോള്‍ എനിയ് ക്ക് നല്‍കിയ ഉപദേശം ഇതാണ് : ”ദേവന്‍ ഒരിയ് ക്കലും നമുക്ക് വേണ്ടി കാത്തിരിയ് ക്കരുത് ….. നാം അവിടുത്തെ ഭക്തരാണ് … ദേവസന്നിധിയില്‍ ആചാര ശുദ്ധിയോടെ കൃത്യ സമയത്ത് ചെല്ലണം…. അതാണ് ഭാരതീയ ധര്‍മ്മം. ആചാര്യന് മാര്‍ നമ്മെ പഠിപ്പിച്ചത് അതാണ്. അതുകൊണ്ട് ക്ഷേത്ര നട തുറക്കുന്ന സമയത്ത് തന്നെ ഞാന്‍ തൊഴുതുകൊള്ളാം. ക്ഷേത്രത്തില്‍ ആര്‍ക്കും സ്വീകരണം ഒരുക്കരുത് . ഈശ്വര ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രാങ്കണത്തില്‍ നാം പ്രവേശിക്കുന്നത് രാജാവായിട്ടല്ല …. ദാസനായിട്ടാണ് ……രാവിലെ 5 മണിക്ക് ഞാന്‍ ക്ഷേത്ര നടയില്‍ ഉണ്ടാകും. റാന്നി ടി.ബി.യില്‍ വിശ്രമിക്കുന്നതിന് ഏര്‍പ്പാടാക്കണം”.

ആര്‍ഷ ഭാരതീയ സംസ് കൃതിയുടെ ഉദാത്തമായ ദര്‍ശനങ്ങള്‍ ആചാര്യഭാഷയില്‍ തിരുമനസ്സില്‍ നിന്നും ശ്രവിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആ വലിയ മനസ്സിന്റെ മുന്‍പില്‍ ഞാന്‍ നമസ് കരിച്ചു.

ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സുമായുള്ള ഈ സംഭാഷണം ഞാന്‍ ഗുരു തുല്യരായി ബഹുമാനിക്കുന്ന ഞങ്ങളുടെ വലിയ തിരുമേനി ‘ഏബ്രഹാം മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായോടും, എന്‍.എസ് . എസ് . ജനറല്‍ സെക്രട്ടറി പി.കെ.നാരായണ പണിക്കര്‍ സാറിനോടും’ പങ്കിട്ടു. അവര്‍ അതിന് നല്‍കിയ പ്രതികരണവും ചിന്തനീയമാണ് .

ക്ലീമീസ് തിരുമേനി പറഞ്ഞു : എടോ പണം കൊണ്ട് വാങ്ങാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തുണ്ട് … അതാണ് …..ഗുരുത്വവും ഈശ്വരപ്രസാദവും…!

പണിക്കര്‍ സാര്‍ ക്ഷേത്ര ദര്‍ശനത്തെ കുറിച്ചുള്ള തന്റെ പ്രഭാഷണങ്ങളില്‍ ഈ സന്ദര്‍ഭം ഉദ്ധരിച്ചതും ഇത്തരുണത്തില്‍ സ് മരിക്കുന്നു. നാരായണ പണിക്കര്‍ സാര്‍ പറയുന്നത് ‘കലാലയങ്ങളെ സരസ്വതീ ക്ഷേത്രങ്ങളായി കരുതണം. ആചാര്യനും ശിഷ്യരും തമ്മിലുള്ള ബന്ധങ്ങള്‍ പോലും പവിത്രമാണ് . ജീവിതാന്ത്യം വരെ തുടരുന്ന ഈ ബന്ധങ്ങളില്‍ നിന്നാണ് ശിഷ്യന്‍ ആചാര്യന്റെ അറിവിനെ സ്വാംശീകരിക്കുന്നത് .

മണ്‍മറഞ്ഞുപോയ ആചാര്യ ശ്രേഷ്ടരുടെ പ്രഭാഷണങ്ങള്‍ പലതും യു ട്യൂബില്‍ ലഭ്യമാണ് . ഇന്നത്തെ ന്യൂജനറേഷന്‍ കുട്ടികള്‍ക്ക് മണ്‍മറഞ്ഞ ആചാര്യ ശ്രേഷ്ടരുടെ പ്രഭാഷണങ്ങള്‍ അല്‍ഭുതമായിരിക്കും. ന്യൂജനറേഷന്‍ കുട്ടികളെ സ് പര്‍ശിക്കുന്നത് ‘ദൃശ്യം – സിനിമയാണ് ‘…………..!

ഭഗവാന്റെ വിശ്വരൂപ ദര്‍ശനത്തെ കുറിച്ച് ചെറുശ്ശേരിയുടെ കൃഷ് ണഗാഥയിലെ മനോഹരമായ പരാമര്‍ശത്തെ കുറിച്ച് ഗള്‍ഫിലെ മലയാള അദ്ധ്യാപകരോട് ചോദിച്ചപ്പോള്‍ ‘അതൊന്നും സിലബസ്സിലില്ല എന്നാണ് പറഞ്ഞത് .

സരിതയും രശ് മിയും രഞ്ജിനിയും ഒക്കെ ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളിയുടെ സമയം അപഹരിക്കുന്ന സമുത്വ മുന്നേറ്റമാണ് ഇന്ന് കേരളം….!

മണ്‍മറഞ്ഞ മഹാരഥന്മാര്‍ വിട പറഞ്ഞ ദിനങ്ങള്‍………നമ്മുടെ സംസ് കാരത്തെ കുറിച്ചുള്ള ഓര്‍മ്മകളാവട്ടെ……! തിരുവിതാംകൂര്‍ ചരിത്രത്തിലെ അവിസ് മരണീയമായ ഒട്ടനവധി ധന്യമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആദരണീയനായ ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സ് നാടു നീങ്ങിയിട്ട് ഇന്നേക്ക് 2 വര്‍ഷം തികയുന്നു.

ജീവിതാന്ത്യത്തില്‍ അവസാനമായി ഞാന്‍ പട്ടം കൊട്ടാരത്തില്‍ അദ് ദേഹത്തെ കണ്ട സന്ദര്‍ഭം ഓര്‍ക്കുന്നു. നന്നേ ക്ഷീണിതനായ സന്ദര്‍ഭത്തില്‍ കിടക്കയില്‍ കിടന്നുകൊണ്ട് എന്റെ കരം പിടിച്ച് അവസാനമായി പറഞ്ഞു : നിഷ് കളങ്കമായ സ് നേഹത്തിലൂടെ ജന മനസ്സുകള്‍ കീഴടക്കണം. ഞാന്‍ മുന്‍പ് സമ്മാനിച്ച തിരുവിതാംകൂര്‍ ചരിത്രത്തിലെ സുപ്രധാനമായ രേഖകളും, ഫോട്ടോകളും അടുത്ത തലമുറയ് ക്ക് പഠിയ് ക്കാന്‍ സൂക്ഷിച്ച് വയ് ക്കണം. തിരുവിതാംകൂര്‍ ചരിത്ര ഗവേഷണ സെന്റര്‍ യാഥാര്‍ഥ്യമാകാന്‍ ശ്രീ പദ്മനാഭന്‍ അനുഗ്രഹിക്കും…..!

ഇത് അവസാന കൂടികാഴ് ചയാണെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു. ആചാര പ്രകാരം കിടക്കയില്‍ കിടന്നു കൊണ്ട് തൊഴുകൈകളോടെ ശുഭ യാത്ര നേരുമ്പോള്‍ ആ കണ്ണുകളില്‍ നനവിന്റെ കണങ്ങള്‍….!

തല്‍സമയം അദ് ദേഹത്തിന്റെ സെക്രട്ടറി പ്രസാദ് വര്‍മ്മ വന്ന് എന്നെ യാത്ര അയയ് ക്കുമ്പോള്‍ ഓര്‍മ്മിപ്പിച്ചു….തമ്പുരാന്‍ ക്ഷീണിതനയതിനാല്‍ ആര്‍ക്കും സന്ദര്‍ശനം നല്‍കുന്നില്ല. ഭാഗ്യം കൊണ്ടാണ് ഡയസിന് ഇത്രയും നേരം സമയം ലഭിച്ചത് . പ്രസാദ് വര്‍മ്മയുടെ വാക്കുകള്‍ അക്ഷരാര്‍ത് ഥത്തില്‍ സത്യമായിരുന്നു. അന്നേ ദിവസം തമ്പുരാനുമായി അടുപ്പമുള്ള ഉന്നതരായ പലരോടും പിന്നെ കാണാം എന്നാണ് തമ്പുരാന്‍ പറഞ്ഞത് .

ജീവിതാന്ത്യം വരെ വേദനിക്കുന്ന ദിവസം….!

തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന് ധപ്പെട്ട് എത്രയോ സന്ദര്‍ഭങ്ങളില്‍ ദീര്‍ഘനേരം തിരുമനസ്സുമായി സംസാരിച്ചിട്ടുണ്ട് . എത്ര സന്തോഷത്തോടു കൂടിയാണ് അന്നൊക്കെ പട്ടം കൊട്ടാരത്തിന്റെ പടികള്‍ ഇറങ്ങിയത് . എന്നാല്‍ തമ്പുരാനുമായുള്ള അവസാനത്തെ സന്ദര്‍ശനം ഇന്നും എന്നില്‍ വേദയുണ്ടാക്കുന്നു. ജീവിതാന്ത്യം വരെ വേദനിക്കുന്ന ദിവസമണത്.

വാസ് തവത്തില്‍ എനിക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നത് വൈകുന്നേരം നാല് മണിക്കായിരുന്നു. എന്നാല്‍ അന്നേ ദിവസം രാവിലെ പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍ അദ് ദേഹത്തിന് ക്ഷീണം കൂടിയപ്പോള്‍, അദ് ദേഹത്തിന്റെ സെക്രട്ടറി പ്രസാദ് വര്‍മ്മ എന്നെ ഫോണില്‍ വിളിച്ച് തമ്പുരാന് തീരെ സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം കാണുന്നതയിരിക്കും ഉചിതം എന്നറിയിച്ചു.

പ്രോഗ്രാം ക്യാന്‍സല്‍ ചെയ് തതിനാല്‍ നാല് മണിയ് ക്ക് ഞാന്‍ ഡോക് ടര്‍ ആര്‍.പി.രാജാ സാറിനെ കാണാന്‍ കാറില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും അശ്വതി തിരുനാള്‍ തമ്പുരാട്ടിയുടെ ഫോണ്‍ കോള്‍..!

അമ്മാവന്‍ ഡയസിനെ പ്രതീക്ഷിച്ച് കാത്തിരിക്കുന്നു. നിങ്ങള്‍ വന്നിട്ട് കാപ്പി കുടിക്കാം എന്ന് പറയുന്നു. മരുന്ന് കഴിയ് ക്കുന്നത് കൊണ്ട് എത്രയും വേഗം ചെല്ലണം. അമ്മാവനെ കണ്ടിട്ടേ റാന്നിക്ക് പോകാവൂ…!

എന്നെക്കാള്‍ പ്രായത്തിലും പദവിയിലും എത്രയോ ഉന്നത പദവിയില്‍ ഇരിക്കുന്ന ആ വലിയ വ്യക് തിത്വം എന്റെ ഉദാസീനത മൂലം വേദനിച്ചു എന്നറിഞ്ഞപ്പോള്‍ എന്നിലുണ്ടായ ചിന്ത തമ്പുരാന്റെ തന്നെ വാക്കുകളാണ് : ”ദേവന്‍ ഒരിയ് ക്കലും നമുക്ക് വേണ്ടി കാത്തിരിയ് ക്കരുത് ….. നാം അവിടുത്തെ ഭക്തരാണ് … ദേവസന്നിധിയില്‍ ആചാര ശുദ്ധിയോടെ കൃത്യ സമയത്ത് ചെല്ലണം…. അതാണ് ഭാരതീയ ധര്‍മ്മം. ആചാര്യന് മാര്‍ നമ്മെ പഠിപ്പിച്ചത് അതാണ്.”

ആചാര്യ പദവിയിലുള്ളവരെ കാണുമ്പോള്‍ ആചാര ശുദ്ധിയോടെ കൃത്യ സമയത്ത് ചെല്ലണം…. അതാണ് ഭാരതീയ ധര്‍മ്മം. ആ ധര്‍മ്മം അന്ന് തമ്പുരാന്റെ മുമ്പില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദു:ഖം ഇന്നും സ് മരിക്കുന്നു …….!

ആരുടെയും കുറവുകള്‍ നോക്കാതെ ആരോടും പരിഭവം ഇല്ലാതെ നിഷ് കളങ്കമായ സ് നേഹത്തിലൂടെ ജന മനസ്സുകള്‍ കീഴടക്കിയ ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സ് അന്തപുരിയിക്ക് അഭിമാനമായിരുന്നു.

1922 മാര്‍ച്ച് 22-നാണ് തിരുവനന്തപുരത്തെ കവടിയാര്‍ പാലസ്സില്‍ മഹാറാണി സേതു പാര്‍വതി ഭായിയുടെയും . കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാന്റെയും ഇളയ മകനായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ജനിച്ചത്‌ .

തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ പ്ലൈമൗത്ത് കമ്പനിയില്‍ ജോലി നോക്കി. പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടില്‍ പോയി. പഠനശേഷം തിരിച്ചെത്തി 1956-ല്‍ ബാംഗ്ലൂരില്‍ വ്യവസായ സ്ഥാപനം തുടങ്ങി. വളരെക്കാലം ബാംഗ്ലൂരിലായിരുന്നു താമസം.

അനാര്‍ഭാടമായ ജീവിതവും സമത്വചിന്തയും ആയിരുന്നു മഹാരാജാവിന്റെ പ്രത്യേകത. ഇക്കാര്യത്തില്‍ ‘ക്ഷേത്രപ്രവേശന വിളംബരം’ നടത്തിയ മൂത്ത സഹോദരന്റെ പാതയാണ് അദ്ദേഹം പിന്തുടര്‍ന്നത്. ‘ഭക്തിയുടെ നറുംപാല്‍ തിളപ്പിച്ച് ശ്രീപത്മനാഭന് നിത്യവും നിവേദ്യം ഒരുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദാസഭക്തനാ’ണ് താനെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിരുന്നത്.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ചെറുപ്പം മുതല്‍ തന്നെ ഫോട്ടോഗ്രഫിയോട് വലിയ താല്പര്യമായിരുന്നു. യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തോടൊപ്പം
ക്യാമറ എപ്പോഴും ഉണ്ടായിരുന്നു. അങ്ങനെ ചിത്രങ്ങളുടെ ചക്രവര്‍ത്തിയായി അദ്ദേഹം.

എല്ലാ കായിക വിനോദങ്ങളും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പുതിയ കാറുകള്‍, കുതിരസവാരി, ക്യാമറ, യാത്രകള്‍ എന്നിവയോട് വല്ലാത്ത കമ്പമായിരുന്നു അദ്ദേഹത്തിന്.

2012-ല്‍ കുടുംബാംഗങ്ങളുടെയും സര്‍ക്കാരിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി നവതി ആഘോഷിച്ചു.

2013 നവംബര്‍ 11-ന് ചാള്‍സ് രാജകുമാരനുമായി നടന്ന കൂടിക്കാഴ്ച ചരിത്രസംഭവമായി. അനാരോഗ്യത്തെ വകവെയ്ക്കാതെ കൊച്ചിയിലെത്തിയാണ് അദ്ദേഹം ചാള്‍സ് രാജകുമാരനെ കണ്ടത്. തിരുവിതാംകൂര്‍ പവന്‍ രാജകുമാരന് സമ്മാനമായി നല്‍കുകയും ചെയ്തു.

2013 ഡിസംബര്‍ 16ന് പുലര്‍ച്ചെ 2.20 ന് തിരുവനന്തപുരം എസ്‌.യു.ടി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അദ് ദേഹത്തിന്റെ സംസ് കാരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന യു.എ.ഇ -ലെ ആളുകള്‍ക്കായി ആദരഞ്ജലികള്‍ അര്‍പ്പിക്കാന്‍ അന്നേ ദിവസം ദുബായ് കെ.എം.സി.സി ഹാളില്‍ തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരു ചടങ്ങ് നടത്താന്‍ അവസരം നല്‍കിയ ദുബായ് കെ.എം.സി.സി പ്രസിഡന്റു അന്‍വര്‍ നഹയും, ശ്രീ.ഇബ്രാഹീം എളേറ്റിലിനോടുമുള്ള കടപ്പാട് നിസ്സീമമാണ് .

ആ അനുസ് മരണ സമ്മേളനം പോലും ഒരു വേറിട്ട അനുഭവമായിരുന്നു. വിവിധ മതസ് ഥര്‍ ഒത്തു ചേര്‍ന്ന് ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സിലെ ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന…..!

ജാതിയുടെ പേരില്‍ മനുഷ്യര്‍ സംഘര്‍ഷത്തില്‍ നില്‍ക്കുമ്പോഴും…… ചില നല്ല മനുഷ്യരുടെ ഓര്‍മ്മകള്‍ പോലും മനുഷ്യ മനസ്സില്‍ സ്‌ നേഹം പകരും. മനുഷ്യ സ്‌ നേഹിയായ ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സിലെ അനുസ് മരണ സമ്മേളനം പോലും വേറിട്ട അനുഭവമാണ് സമൂഹത്തിന് സമ്മാനിച്ചത്‌ .
എളിമയും വിനയവും മുഖമുദ്രയാക്കിയ മഹാരാജാവാണ് നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. ശ്രീപത്മനാഭ ദാസനായിരുന്ന അദ്ദേഹത്തിന്റെ ദേഹാന്ത്യത്തിലൂടെ ഒരു യുഗതേജസാണ് അസ്തമിച്ചത് .

കാലത്തിന് മുമ്പേ സഞ്ചരിച്ച ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുമനസ്സിന് തിരുവിതാംകൂര്‍ മലയാളി കൗണ്‍സിലിന്റെ പ്രണാമം.

Video : Living Memory of His Highness Uthradom Tirunal Marthanda Varma.

https://www.youtube.com/watch?v=1G-xLviAwRw

Daies Idiculla
General Secretary
Travancore Malayalee Council
Mob. 00971 50 6980613
E-mail: daies200@gmail.com
www.tmcgulf.com

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>