Sargaalaya – Art & Craft Village

Sargaalaya, the art & craft village at Iringal is designed as an initiative to put Kerala’s traditional arts & crafts on the tourism trail. The craft village is set up on 20 acres of land on the banks of the Moorad River, just 200 meters off Kozhikode – Kannur National Highway near Vadakara. The craft village has 27 cottages where, a hundred or even more artisans can work. Apart from showcasing crafts & craftsmen from across Kerala, Sargaalaya has a Crafts Design & Technology development centre that provides training for craftsmen on the latest techniques of production & encourages innovation in the traditional system.

Visit: www.sargaalaya.com 

നിങ്ങള്‍ കോഴിക്കോട് സന്ദര്‍ശിക്കുകയോ കാറില്‍ വടകര വഴി പോകുകയോ ചെയ്താല്‍ നിശ്ചയമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലം ഞാന്‍ ശുപാര്‍ശ ചെയ്യട്ടെ .വടകരയ്ക്ക് അടുത്ത് ഇരിങ്ങല്‍ കടപ്പുറത്തെ സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ഏതാനും മണിക്കൂറുകള്‍ ചെലവഴിക്കുക .കടലിലേക്ക് ഉന്തി നില്‍ക്കുന്ന പൊക്ക പ്രദേശം .പണ്ടിവിടെ ഉയരത്തില്‍ പാറക്കെട്ടുകള്‍ ഉണ്ടായിരുന്നു .അതിന്റെ മുകളില്‍ നിന്ന് കൊണ്ടായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍ തന്റെ പടക്കപ്പലുകളെ നിരീക്ഷിച്ചിരുന്നത് . ഇപ്പോള്‍ കുന്നിനു പകരം വിശാലമായ പാറത്തടാകം .പഴയ പാറക്കുന്നിന്റെ പ്രതീകമായി ഇതിന്റെ നടുക്ക് സ്തൂപം പോലൊരു പാറ ഉയര്‍ന്നു നില്‍ക്കുന്നു . ഈ തടാകത്തില്‍ പെഡല്‍ ബോട്ടില്‍ ഉല്ലാസ സവാരി നടത്താം . അല്ലെങ്കില്‍ വടക്ക് മൂരാട് പുഴ കടലില്‍ ചേരുന്ന അഴിമുഖം കാണാം .തെക്ക് ഭാഗത്താണ് കുഞ്ഞാലി മരയ്ക്കാരുടെ മ്യൂസിയം ,കടലാമകളുടെ പ്രജനന കേന്ദ്രവും ഇവിടെയുണ്ട് . താടകത്തിന് ചുറ്റുമായി കേരളീയ വസ്തു ശൈലിയില്‍ തീര്‍ത്ത രണ്ട് ഡസനിലേറെ എക്സിബിഷന്‍ ഹാളുകള്‍ , ക്യാന്ടീനുകള്‍ , ഒരു ഓപ്പണ്‍ എയര്‍ സായാഹ്ന ആഡിറ്റോറിയവും ഉണ്ട് .

രണ്ടായിരത്തി പത്തില്‍ ആണ് ക്രാഫ്റ്റ് വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ചത് . വിവിധ കൈവേല കലാകാരന്മാര്‍ക്ക് അവരുടെ സര്‍ഗ്ഗവാസനകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാം .നിങ്ങള്‍ക്ക് ക്രാഫ്റ്റ് നിര്‍മ്മിതി നേരിട്ട് കാണാം .ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങാം . അറുപതില്‍ പരം ക്രാഫ്റ്റുകള്‍ , ഇരുപതില്‍ പരം സ്ടാളുകള്‍ / ഹാളുകള്‍ . ഇവ കണ്ടു തീരാന്‍ രണ്ട് മൂന്ന്‍ മണിക്കൂറുകള്‍ വേണ്ടി വരും .പ്രദര്‍ശനശാലയിലൂടെ നടന്നു ക്ഷീണിച്ചാല്‍ നേരെ ഭക്ഷണ ശാലയിലേക്ക് പോകാം.

ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ആണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത് .നടത്തിപ്പ് ആവട്ടെ ടെണ്ടര്‍ വിളിച്ച് ഊരളുങ്കല്‍ ലേബര്‍ കോ-ഓപ്പറെറ്റീവ് സൊസൈറ്റിയെ ഏല്‍പ്പിച്ചു . പത്ത് വര്‍ഷമാണ് ടെണ്ടര്‍ കാലാവധി .സൊസൈറ്റി ഇന്ന് വൈവിധ്യവല്‍ക്കരണത്തിന്റെ പാതയില്‍ ആണ് . ടൂറിസം രംഗത്തേക്ക് കാടക്കാനുള്ള പാലം ആയിട്ടാണ് ഈ സര്‍ഗ്ഗാലയത്തെ സൊസൈറ്റി കാണുന്നത് . എങ്ങനെ ഇത്ര സുന്ദരമായി ഈ സൌകാര്യം പരിപാലിച്ചു എന്നതില്‍ ഏതൊരാളും അത്ഭുതപ്പെടും .

നാല് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ് ആണ് .രണ്ടാമത് വിവിധ ക്രാഫ്റ്റ് ജോലികളില്‍ പരിശീലനം നേടിയ പ്രാദേശിക വാസികളുടെ എണ്ണം ആണ് .സര്‍ഗ്ഗാലയം മാത്രം അല്ല , ഈ ഗ്രാമം തന്നെ ഒരു ക്രാഫ്റ്റ് വില്ലേജ് ആയി മാറിക്കഴിഞ്ഞു .പല ഉല്‍പ്പന്നങ്ങളും ആവശ്യാനുസരണം നല്‍കാന്‍ ക്രാഫ്റ്റ് വില്ലേജിലെ ഉല്‍പ്പാദന ശേഷിക്ക് കഴിയുന്നില്ല .നിങ്ങള്‍ ഓര്‍ഡര്‍ നല്‍കുക ആണെങ്കില്‍ അത് ക്രാഫ്റ്റ് വില്ലേജിന് പുറത്തുള്ള ഗ്രാമീണ കൈവേലക്കാരില്‍ നിന്ന് വാങ്ങി ലഭ്യമാക്കും . ഇന്ന് സര്‍ഗ്ഗാലായത്തിനു പുറത്തും തൊഴില്‍ ലഭ്യാമാക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമായി സര്ഗ്ഗാലയ മാറിയിരിക്കുകയാണ്.

Leave a reply

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>