ചരിത്രമുറങ്ങുന്ന മുഞ്ഞനാട്ട് ശ്രീ ഭുവനേശ്വരീ ക്ഷേത്രം

ചരിത്രമുറങ്ങുന്ന മുഞ്ഞനാട്ട് ശ്രീ ഭുവനേശ്വരീ ക്ഷേത്രം

പഴയ കോട്ടയത്ത് വേളൂര്‍ കരയുടെ വടക്കുഭാഗത്ത് പള്ളിക്കോണം പാടശേഖരങ്ങളോട് ചേര്‍ന്നുള്ള പുരാതനമായ മുഞ്ഞനാട്ടു കളരിത്തറയില്‍ പ്രതിഷ്ടിതമായ ദേവീക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിന്‍റെ തൊട്ടു പിന്‍ഭാഗത്തുകൂടി തെക്കുംകൂര്‍ രാജവാഴ്ച്ചക്കാലത്തെ കോട്ടയം -ചങ്ങനാശ്ശേരി രാജകീയ ജലപാതയായിരുന്ന പള്ളിക്കോണം തോട് ഒഴുകുന്നു. അല്‍പ്പം മുന്‍പിലായി വടക്കുകിഴക്ക് ഭാഗത്ത് തിരുനക്കര ക്ഷേത്രത്തിലെ കാളയെ പോറ്റുന്നതിനായി തെക്കുംകൂര്‍ രാജാവ് കല്‍പ്പിച്ചു നല്‍കിയ കാളക്കണ്ടം കാണാം. ഇന്നത് അന്യാധീനപ്പെട്ടിരിക്കുന്നു!!! ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ കരയിലാണ് മുഞ്ഞനാട്ടു ഭവനവും കാവും...

Read More

തൃപ്പൂണിത്തുറയിലെ മണിമാളിക by Rameshan Thampuran

Thripponithara Manimalika

തൃപ്പൂണിത്തുറയിലെ മണിമാളിക
—————————————————–

കോട്ടയ്ക്കകത്തു നടുനായകനായി, വാനം
മുട്ടാനുയര്‍ന്നു വിലസും മണിമാളികാഖ്യ,
തിട്ടത്തിലാ മിഥുനമാസമതിങ്കലായ്, തീ‍‍‍-
പ്പെട്ടാ നൃപാലവരനിര്‍മ്മിതിയല്ലയോ നീ.

പൂര്‍ണ്ണത്രയീപുര പുരാതാന പുണ്യഭൂവി-
ലര്‍ണ്ണോജനേത്രപദഭക്തി നിറഞ്ഞു നിത്യം
കര്‍ണ്ണാമൃതസ്വനമെഴും മണിമുട്ടി പാപ-...

Read More

“ചരിത്രം കാതോര്‍ക്കുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം” – ഡോക്കുമെന്ററി

Invitation - Princess Documentary Project
തിരുവനന്തപുരം : ഭാരതത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ചരിത്രം സംബന് ധിച്ച്  തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി  തമ്പുരാട്ടി  രചിച്ച പുസ്തകത്തെ അടിസ് ഥാനമാക്കി  തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍   ഗള്‍ഫ്  ചാപ്റ്റര്‍  തയ്യാറാക്കുന്ന ...
Read More

വില്ലാര്‍ വട്ടം രാജവംശവും ഉദയംപേരൂരും by Jomon Joseph

വില്ലാര്‍ വട്ടം രാജവംശവും ഉദയംപേരൂരും

JOMON

ഉദയംപേരൂര്‍ എന്ന സ്ഥലത്തിന് കേരള ചരിത്രത്തില്‍  വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത് . ഇതില്‍  വളരെയധികം എടുത്തുപറയേണ്ട ഒരു കാര്യമാണ് വില്ലാര്‍ വട്ടം രാജവംശത്തിനു ഉദയംപെരൂരുമായുള്ള ബന്ധം .ഇത് കേരളത്തില്‍  ഉണ്ടായിരുന്ന ഏക ക്രിസ്ത്യന്‍  രാജവംശം ആയിരുന്നു .ഇത് ചരിത്രകാരന്മാരും നാട്ടിലെ വളരെ പഴയ ആള്കാരും ഒഴിച്ച് ഇന്നത്തെ പുതുതലമുറക്ക്‌ അഞാതമാണ് ഇതിനെക്കുറിച്ച് ചെറിയ രീതിയില്‍  ഉള്ള എന്റെ അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയ പുസ്തകങ്ങള്‍  ,ഇന്റര്‍ നെറ്റ്‌ എന്നിവയില്‍  നിന്നും കിട്ടിയ അറിവുകള്‍  ഇവിടെ പങ്കുവക്കുകയാണ് ഞാന്‍  ഈ ലേഖനത്തില്‍. ചേരരാജക്കാന്മാരുടെ കാലത്തുനിന്നു തന്നെ തുടങ്ങാം .ചേരരാജ്യത്തിന്റെ  ഉത്ഭവകാലത്തെക്കുറിച്ച് വ്യക്തമായ രേഖകളില്ല ...

Read More

കൊതിക്കല്ല് – കൊച്ചിയുടെയും തിരുവിതാംകൂറിന്‍റെയും അതിര്‍ത്തിയില്‍ !!

കൊതിക്കല്ല് എന്നു കേള്‍ക്കുമ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ഏതോ കാര്യമാണ് എന്ന് കരുതിയോ? തെറ്റി. ഇത് ഒരു അതിരുകല്ലാണ്. വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ അതിര്‍ത്തി കാണിക്കുന്നതിന് സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാറില്ലേ അതുപോലെ ഒന്ന്. എന്നാല്‍ കൊതിക്കല്ല് പഴയ രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തിയിലാണ് കാണപ്പെടുന്നത്. കൊച്ചിയുടെയും തിരുവിതാംകൂറിന്‍റെയും അതിര്‍ത്തിയില്‍ !! ഈ കല്ലിന്‍റെ ഒരു വശത്ത് കൊ എന്നും മറുവശത്ത് തി എന്നും കൊത്തിയിട്ടുണ്ട്...

Read More

കോട്ടയത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയം….

കോട്ടയത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയം….

കോട്ടയം വലിയപള്ളിയും മാര്‍ത്തോമാ സ്ലീബകളും.

AD 1550ല്‍ സ്ഥാപിക്കപ്പെട്ട വലിയപള്ളിയാണ് കോട്ടയം പട്ടണത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം. പത്താംനൂറ്റാണ്ടോടു കൂടി പഴയ കോട്ടയം പട്ടണത്തിന്‍റെ വ്യാപാരകേന്ദ്രമായ താഴത്തങ്ങാടിയിലും കാര്‍ഷികമേഖലയായ വേളൂരിലുമായി നിരവധി മാര്‍ത്തോമാ നസ്രാണികുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തിരുന്നു. പതിനഞ്ചാംനൂറ്റാണ്ടില്‍ വെന്നിമല വിട്ട് തെക്കുംകൂര്‍ രാജവംശം കോട്ടയം ആസ്ഥാനമാക്കി. തളിയില്‍കോട്ട കെട്ടി ഭരണസിരാകേന്ദ്രം അവിടെയാക്കി...

Read More

ഹംസധ്വനി രാഗം

Ragam

ഹംസധ്വനി രാഗം by Rajeev Pallikonam

കര്‍ണാടക സംഗീതത്തില്‍ അധികമൊന്നും ആഭിമുഖ്യമില്ലാത്തവര്‍ പോലും ഒരിക്കലെങ്കിലും കേള്‍ക്കുകയും മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സംഗീത സൃഷ്ടിയാണ് മുത്തുസ്വാമി ദീക്ഷിതര്‍ ഹംസധ്വനി രാഗത്തില്‍ രചിച്ച വാതാപി ഗണപതിം ഭജേഹം എന്ന കൃതി. ഹംസധ്വനി രാഗത്തിന്‍റെ സമസ്തഭാവവും ഈ കൃതിയില്‍ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു.വടക്കന്‍ കര്‍ണാടകത്തിലെ ചാലൂക്യ രാജധാനിയായിരുന്ന ബദാമി (വാതാപി)യിലെ പ്രസിദ്ധമായ വിനായകക്ഷേത്രത്തിലെ വിഗ്രഹം ബിജാപ്പൂരിന്‍റെ ആക്രമണകാലത്ത് മറാത്താരാജാക്കന്മാര്‍ തഞ്ചാവൂരില്‍ കൊണ്ട് വന്നു പ്രതിഷ്ടിച്ചു. അവിടുത്തെ ഗണപതിയെ സ്തുതിച്ചാണ് ദീക്ഷിതര്‍ ഈ കൃതി രചിച്ചിരിക്കുന്നത്...

Read More

‘രഥവേഗങ്ങളുടെ സുവര്‍ണ്ണസാക്ഷി’ A five episode documentary on SREE PADMANABHA SWAMY TEMPLE based on the book of the same title written by our Patron H.H. Aswathy Thirunal Gouri Lakshmi Bayi

‘രഥവേഗങ്ങളുടെ സുവര്‍ണ്ണസാക്ഷി’  – Part – 1

‘രഥവേഗങ്ങളുടെ സുവര്‍ണ്ണസാക്ഷി’ : A five episode documentary on SREE PADMANABHA SWAMY TEMPLE, directed by G.Hari Neelagiri based on the book of the same title written by our Patron H.H. Aswathy Thirunal Gouri Lakshmi Bayi of Travancore Royal Family.The documentary is produced in1988. Sri Padmanabha Swamy Temple has extraordinary significance in the socio-cultural and political history.

We would like to publish a History Journal : Travancore Voice. We invite historical Articles/Videos.

By Daies Idiculla
General Secretary, Travancore Malayalee Council
E-mail: daies200@gmail.com
www.tmcgulf.com
Mob...

Read More

Knock Diabetes :Padma Bhushan Dr B.M. Hegde

Read More

Organic living by Padma Bhushan Dr B.M. Hegde (Former Vice Chancellor, Manipal University).

 

Read More